• May 14, 2021

ജാമിയ മിലിയ ഇസ്ലാമിയയിലേക്ക് പൊലീസ് വെടിവെയ്പ്പ്; പ്രതിഷേധ തീയില്‍ കത്തിയമര്‍ന്ന് രാജ്യം

 ജാമിയ മിലിയ ഇസ്ലാമിയയിലേക്ക് പൊലീസ് വെടിവെയ്പ്പ്; പ്രതിഷേധ തീയില്‍ കത്തിയമര്‍ന്ന് രാജ്യം

പൗരത്വ ഭേദഗതിയ്‌ക്കെതിരായ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തം. നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരമാണ് വെടിവെപ്പില്‍ കലാശിച്ചത്.
പൊലീസ് നടത്തിയ വെടിവെപ്പിലും കണ്ണീര്‍വാതക പ്രയോഗത്തിലും ലാത്തിചാര്‍ജിലും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു.

ജാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും അടക്കം നൂറുകണക്കിന് ആളുകളാണ് ഗാന്ധി പീസ് മാര്‍ച്ച് എന്ന പേരില്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. രണ്ട് ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ തീവെച്ചാന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് ഇന്നലെ അക്രമത്തില്‍ കലാശിച്ചത്.

ഇന്നലെ രാത്രി ജാമിയ മിലിയ ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നേരെ പൊലീസ് നടത്തിയ അക്രമത്തിനെതിരെ വ്യാപകമായി വന്‍ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറുന്നത്. അനുമദിയില്ലാതെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് അകത്ത് കയറിയതെന്നും ആരോപണമുണ്ട്. സമരവുമായി ബന്ധമില്ലാത്ത് നൂറോളം വിദ്യാര്‍തഥികളെ പോലീസ് കസ്റ്റഡിയിലെടുത്തെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

വിദ്യാര്‍ത്ഥികളെ ക്രൂരമായി നേരിട്ടതില്‍ പ്രതിഷേധിച്ച് ഡല്‍ഹി പൊലിസ് ആസ്ഥാനത്തേക്ക് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍, ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു. ഹൈദരബാദിലെ മൗലാന ആസാദ് ഉറുദു സര്‍വകലാശാലയിലെയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചു.

Related post