• October 21, 2021

ജനത കർഫ്യൂ;സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല ,പമ്പുകൾ അടച്ചിടും

 ജനത കർഫ്യൂ;സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല ,പമ്പുകൾ അടച്ചിടും

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് ഞായറാഴ്ച സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ .കോവിഡ് വ്യാപനത്തിനെതിരായ മുന്‍കരുതല്‍ എന്ന നിലയില്‍ ഞായറാഴ്ച രാവിലെ ഏഴുമണി മുതല്‍ രാത്രി 9 മണി വരെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചത്.

ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച്‌ ഞായറാഴ്ച പെട്രോള്‍ പമ്പുകൾ തുറക്കില്ലെന്ന് പമ്പുടമകളും വ്യക്തമാക്കിയിട്ടുണ്ട്. . കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും പമ്പുടമകള്‍ അറിയിച്ചു.

അതേസമയം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം സംസ്ഥാനത്ത് പെട്രോള്‍,ഡീസല്‍ വില്‍പനയില്‍ വന്‍തോതില്‍ കുറവു രേഖപ്പെടുത്തി. ഒരാഴ്ച മുമ്പ് 30 ശതമാനം കുറവു വന്നെങ്കില്‍ ഇപ്പോള്‍ അത് 50 ശതമാനമായെന്ന് കുറഞ്ഞു. ഇന്ധനം നിറക്കാന്‍ എത്തുന്ന വാഹനങ്ങളില്‍ കാറുകളാണ് വലിയ തോതില്‍ കുറഞ്ഞത്. ബസുകളാണ് രണ്ടാം സ്ഥാനത്ത്. സ്‌കൂളുകള്‍ അടച്ചതോടെ ബസുകളും ടെമ്പോകളും ഓട്ടോറിക്ഷകളും കുറഞ്ഞു. തീര്‍ഥാടനവും വിനോദയാത്രകളും ഇല്ലാതായതോടെ മിനി ബസുകളും ടാക്‌സികളും എണ്ണം കുറഞ്ഞു. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസുകളും സര്‍വീസ് കുറച്ചു.

Related post