• October 17, 2021

സംസ്ഥാനത്ത് ജനതാ കര്‍ഫ്യൂ നീട്ടി; രാത്രി ആരും കൂട്ടമായി പുറത്തിറങ്ങരുതെന്നും നിര്‍ദേശം

 സംസ്ഥാനത്ത് ജനതാ കര്‍ഫ്യൂ നീട്ടി;  രാത്രി ആരും കൂട്ടമായി പുറത്തിറങ്ങരുതെന്നും നിര്‍ദേശം

സംസ്ഥാനത്ത് ജനതാ കര്‍ഫ്യൂ നീട്ടി. രാത്രി 9 മണിക്ക് ശേഷം ആരും കൂട്ടമായി പുറത്തിറങ്ങരുതെന്നും നിര്‍ദേശം. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അടക്കം കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. ജനത കര്‍ഫ്യു ആചരിക്കുന്നതിന്റെ ഭാഗമായി രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറിയാണ് അറിയിച്ചത്. നിര്‍ദേശങ്ങള്‍ അനുസരിക്കാതെ പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു

സംസ്ഥാനത്തെ 9 ജില്ലകളും കര്‍ശന നിയന്ത്രണത്തിലാണ്. ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. കോവിഡ് വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച രാത്രിയാണ് ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്.

Related post