• July 31, 2021

ചുവന്ന സാരിയില്‍ അതിസുന്ദരിയായി ജാന്‍വി

 ചുവന്ന സാരിയില്‍ അതിസുന്ദരിയായി ജാന്‍വി

കുറഞ്ഞ കാലയളവില്‍ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ജാന്‍വി കപൂര്‍. ബോളിവുഡ് സിനിമ നായികമാരില്‍ മുന്നില്‍ തന്നെ താരമുണ്ട്. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളെങ്കിലും സോഷ്യല്‍ മീഡിയയില്‍ ജാന്‍വി താരമാണ്. ജാന്‍വി കപൂറിന്റെ ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്.

View this post on Instagram

Saree dreams coming true ? #sarinotsorry

A post shared by Janhvi Kapoor (@janhvikapoor) on

ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വസ്ത്ര ധാരണയില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന താരം ഇത്തവണ ചുവന്ന സാരിയിലാണ് അതീവ സുന്ദരിയായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘സാരി സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നു’ എന്ന കുറിപ്പോടു കൂടിയാണ് ജാന്‍വി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും താരത്തിന്‌റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

2018 ല്‍ പുറത്തിറങ്ങിയ ‘ധടക്’ എന്ന ചിത്രത്തനൂടെയാണ് ജാന്‍വി സിനിമയില്‍ അറങ്ങേറ്റം കുറിച്ചത്. ധടകിന് ശേഷം റൂഫി അഫ്‌സ, ഗുജ്ജന്‍ സക്‌സേന, ദോസ്താന 2 തൂടങ്ങിയവയാണ് താര്ത്തിന്‌റെ പുതിയ പടങ്ങള്‍

Related post