• October 21, 2021

തിരുവനന്തപുരത്ത് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു

 തിരുവനന്തപുരത്ത്  ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു

കുറഞ്ഞ വിലയ്ക്ക് ഉച്ചയൂണ് നല്‍കുന്ന ജനകീയ ഹോട്ടല്‍ തിരുവനന്തപുരത്തും പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം നഗരസഭയില്‍ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് ഹോട്ടല്‍ നടത്തുന്നത്. ഹോട്ടലിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ഓണത്തിനു മുന്‍പ് 1000 ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം

ഹോട്ടലില്‍ എത്തി പാഴ്‌സല്‍ വാങ്ങുന്നവര്‍ക്ക് 20 രൂപയ്ക്ക് ഊണ് കിട്ടും. വീടുകളില്‍ എത്തിക്കണമെങ്കില്‍ അധികം അഞ്ചു രൂപ നല്‍കണം. ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള നഗരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗിലാണ് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യ ദിനം 1000 ഊണുകളാണ് നല്‍കിയത്. അടുത്ത ദിവസം മുതല്‍ മൂന്നു നേരവും കുറഞ്ഞ വിലയില്‍ ഭക്ഷണം നല്‍കാനാണ് ആലോചനയെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു.

Related post