• July 31, 2021

ജനുവരി മുതല്‍ എസ്.ബി.ഐ ചിപ്പ് കാര്‍ഡ് നിര്‍ബന്ധം

 ജനുവരി മുതല്‍ എസ്.ബി.ഐ ചിപ്പ് കാര്‍ഡ് നിര്‍ബന്ധം

എസ്.ബി.ഐയുടെ ചിപ്പ് കാര്‍ഡിലേക്ക് മാറാനുള്ള കാലാവധി ഈ മാസം 31 ന് അവസാനിക്കും.മാഗ്നറ്റിക്ക് സ്ട്രിപ് കാര്‍ഡുകള്‍ ചിപ്പ് കാര്‍ഡിലേക്ക് മാറിയില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ കാര്‍ഡുകള്‍ ഉപയോഗശൂന്യമാകും.
എസ്.ബി.ഐ. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ സ്ഥിരമായതോടെയാണ് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുതരുന്ന ചിപ് കാര്‍ഡുകള്‍ ബാങ്കുകള്‍ പുറത്തിറക്കിയത്. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് എന്നിവ വഴിയോ ഹോം ബ്രാഞ്ചില്‍ നേരിട്ട് ചെന്നോ കാര്‍ഡ് മാറ്റാനാവും. എന്നാല്‍, പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ഏറ്റവും പുതിയ അഡ്രസ് തന്നെയാണ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കണം. ഈ അഡ്രസിലേക്കാവും കാര്‍ഡ് അയക്കുക.

Related post