• May 15, 2021

സ്വീകന്‍സ് സാരിയില്‍ തിളങ്ങി ജാന്‍വി

 സ്വീകന്‍സ് സാരിയില്‍ തിളങ്ങി ജാന്‍വി

ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടി വീണ്ടും ജാന്‍വി. അദ്വൈത നയ്യരുടെ വിവാഹസത്കാരത്തില്‍ പങ്കെടുക്കാനായി ജാന്‍വി ധരിച്ച സാരിയാണ് ഇപ്പോള്‍ ഫാഷന്‍ ചോകത്തിന്‌റെ കണ്ണുകളുടക്കിയിരിക്കുന്നത്. സീക്വിന്‍സുകള്‍ നിറഞ്ഞ ഒരു പര്‍പ്പിള്‍ കളര്‍ സാരിയാണ് ജാന്‍വി ധരിച്ചത്. അതേ നിറത്തിലുള്ള ബ്രാലറ്റ് ബ്ലൗസ് കൂടി ധരിച്ചപ്പോള്‍ ജാന്‍വി കൂടുതല്‍ സുന്ദരിയായി.

റോസ് ഗോള്‍ഡ് ഡയമണ്ട് ചന്ദേലിയര്‍ കമ്മലുകളും ഒരു മോതിരവുമായിരുന്നു ആക്‌സസറീസ്. മനീഷ് മല്‍ഹോത്രയുടെ ബദ്ല കലക്ഷനിലുള്ളതാണ് ഈ സാരി.
ജോര്‍ജെറ്റ് സാരികളില്‍ ബദ്ല സീക്വിന്‍ എബ്രോയഡ്രി ചെയ്താണ് ഇവ ഒരുക്കുന്നത്.

സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് തന്യ ഗൗരിയാണ് ജാന്‍വിക്ക് സ്‌റ്റൈല്‍ ചെയ്തത്. സോഫ്റ്റ് പിങ്ക് ടോണ്‍ മേക്കപ്പ് നല്‍കിയപ്പോള്‍ ജാന്‍വി കൂടുതല്‍ സുന്ദരിയായി.

വെഡ്ഡിംഗ സീസണ് ഏറ്റവും അനുയോജ്യമാണ് ജാന്‍വിയുടെ സ്‌റ്റൈലെന്നാണ് ഫാഷന്‍ ലോകത്തിന്‌റെ സംസാരം.

അഭിനയത്തില്‍ ചുവടുറപ്പിച്ചതിനൊപ്പം ഫാഷന്‍ ലോകത്തും ജാന്‍വി തിളങ്ങാറുണ്ട്. സാരി ക്ലാസിക്, ഹോട്ട്, ട്രെന്‍ഡി, സ്‌റ്റൈലുകള്‍ ധരിച്ച് ശ്രദ്ധ നേടുന്നതില്‍ ജാന്‍വി വിജയിക്കാറുണ്ട്.

Related post