• July 27, 2021

ജാന്‍വിയുടെ പ്രണയം

 ജാന്‍വിയുടെ പ്രണയം

ബോളിവുഡ് താരറാണിയായിരുന്ന ശ്രീദേവിയുടെ മകള്‍ എന്നതിലുപരി തന്‌റെ കഴിവും വ്യക്തിത്വവും തെളിയിച്ച് കുറച്ചു സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ താരമാണ് ജാന്‍വി കപൂര്‍. ഹിന്ദി സിനിമ ലോകത്തെ പുതിയ തലമുറ നായികമാരില്‍ മുന്‍നിരയിലുള്ളയാള്‍. ജാന്‍വി കപൂറിന്റെ ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പ്രണയം എന്താണ് എന്നതിനെ കുറിച്ച് ജാന്‍വി കപൂര്‍ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചകള്‍.

എന്താണ് എന്ന് വിവരിക്കാന്‍ പറ്റാത്തത്ര അത് മഹത്തരമാണ് പ്രണയമെന്നും വാക്കുകള്‍ക്കതീതമാണെന്നുമാണ് ജാന്‍വി പറയുന്നത്. ‘വാക്കുകളില്‍ നിര്‍വചിക്കാന്‍ പറ്റാത്ത ഒരേയൊരു കാര്യമായിരിക്കും പ്രണയം. എനിക്ക് അത് എന്തെന്ന് പറയാന്‍ കഴിയില്ല. പക്ഷേ അതൊരു അനുഭവമാണ്. നമ്മളെക്കാള്‍ ഒക്കെ വലിയ ഒരു കാര്യം. ഞാന്‍ ഒരിക്കല്‍ വായിച്ച ഒരു വാചകമാണ്, ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്നതെല്ലാം കുറച്ചുകൂടി സ്‌നേഹിക്കപ്പെടാനുള്ള ഒരു മാര്‍ഗമാണ് എന്നത്. നമ്മള്‍ ജീവിതത്തില്‍ എന്തൊക്കെയാണോ ചെയ്യുന്നത് അതെല്ലാം സ്‌നേഹത്തിനു വേണ്ടിയാണ്. അതുകൊണ്ട് ആള്‍ക്കാരുടെ സ്‌നേഹം കിട്ടാന്‍ വേണ്ടി നമ്മുടെ പ്രവൃത്തികള്‍ തുടരുന്നു’ ജാന്‍വി കപൂര്‍ പറയുന്നു

Related post