• August 3, 2021

ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കാന്‍ സാധ്യത

 ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കാന്‍ സാധ്യത

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കാന്‍ സാധ്യത. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുഹാവത്തിയില്‍ ഞായറാഴ്ച്ച മുതല്‍ മൂന്നു ദിവസം നടക്കേണ്ടിയിരുന്ന ഇന്ത്യ-ജപ്പാന്‍ ഉച്ചക്കോടിയുടെ വേദി മാറ്റുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഷിന്‍സോ ആബെയുടെ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് വാര്‍ത്തകള്‍ വരുന്നത്.
ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുള്‍ മോമെന്‍, ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ എന്നിവരും ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ മതപരമായ പീഡനങ്ങള്‍ നേരിടുന്നുവെന്ന അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായാണ് മോമെന്‍ പ്രതികരിച്ചത്. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയുടെ മതനിരപേക്ഷ നിലപാടിനെ ഇല്ലായ്മ ചെയ്യുമെന്നും മോമെന്‍ ആശങ്ക പ്രകടിപ്പിച്ചു. ഡിസംബര്‍ 12 മുതല്‍ 14 വരെ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച വൈകീട്ട് ഇന്ത്യയിലെത്തേണ്ടതായിരുന്നു മോമെന്‍.
ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറുന്നത്. ഇന്നലെ അസമില്‍ നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും പ്രതിഷേധക്കാര്‍ പോലിസുനേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. തലസ്ഥാനമായ ഗുവാഹാട്ടിയിലടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യു പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. കര്‍ഫ്യൂ ലംഘിച്ച് നിരവധി പേരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പ്രക്ഷോഭം നേരിടാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ ശക്തമാവുകയാണ്. ഇതിനിടെ രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കുകയും ചെയ്തു

Related post