• October 23, 2021

കൊറോണയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തവും ,ഡെങ്കിപ്പനിയും

 കൊറോണയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തവും ,ഡെങ്കിപ്പനിയും

കൊറോണ വൈറസിന് പിന്നാലെ മഞ്ഞപിത്തവും ഡെങ്കിപ്പനിയും വ്യാപകമാകുന്നു. കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലാണ് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂരില്‍ തളിപ്പറമ്പ്, ഏഴോം പ്രദേശങ്ങളില്‍ പത്തിലധികം ആളുകള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 40 ഓളം പേര്‍ ലക്ഷണങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തി.

അതേസമയം കൊതുക് പരത്തുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Related post