• June 19, 2021

ജയലളിതയുടെ 900 കോടിയോളം വരുന്ന സ്വത്തിന്റെ അവകാശം മരുമക്കള്‍ക്ക്

 ജയലളിതയുടെ 900 കോടിയോളം വരുന്ന സ്വത്തിന്റെ അവകാശം മരുമക്കള്‍ക്ക്

തമിഴ്നാട് മുഖ്യമന്ത്രിയും എഐഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ സ്വത്തിന്റെ അവകാശികള്‍ മരുമക്കള്‍ക്കായിരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി വിധി. ഇതോടെ 900 കോടിയോളം വരുന്ന ജയലളിതയുടെ സ്വത്തിന്റെ അവകാശികളായി മരുമക്കളായ ദിപയും ,ദീപക്കും മാറി .

തനിക്കും തന്റെ സഹോദരിക്കും ജയലളിതയുടെ സ്വത്ത് നോക്കിനടത്താന്‍ അനുമതി ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ ഹര്‍ജിമേലാണ് വിധി. ജസ്റ്റിസ് എന്‍ കിരുബാകാരന്‍ അബുല്‍ ഖുദോസ് എന്നവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പോസ് ഗാര്‍ഡനിലെ വസതിയായ വേദനിലയം ജയലളിതാ സ്മാരകമാക്കണം എന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫീസുമായി നിലനിര്‍ത്തിപോകുന്നതാകും നല്ലതെന്ന് കോടതി അഭിപ്രായപ്പെട്ടു.

‘ സ്മാരകം നിര്‍മ്മിക്കുന്നതിനായി സംസ്ഥാനത്തിന്റെ പണം കളയാനാകില്ല. ഒരു നേതാവിന് കൊടുക്കാവുന്ന ഏറ്റവും നല്ല സ്മരണ ജനങ്ങളുടെ ക്ഷേമത്തിനും സമൂഹത്തിന്റെ വികസനത്തിനായി അവര്‍ വിശ്വസിച്ച ആശയത്തിലൂന്നി പ്രവര്‍ത്തിക്കുക എന്നത്തതാണെന്നും, ജയലളിത താമസിച്ച വീട് സ്മാരകമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ ഇത്തരം ആവശ്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ,’ മദ്രാസ് ഹെക്കോടതി നിരീക്ഷിച്ചു

Related post