• May 13, 2021

എന്‌റെ പ്രണയമേ.. സരിതയെ ചുംബിച്ച് ജയസൂര്യ പറയുന്നു

 എന്‌റെ പ്രണയമേ.. സരിതയെ ചുംബിച്ച് ജയസൂര്യ പറയുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയസൂര്യയും സരിതയും.സിനിമകളില്‍ എന്നും വിത്യസ്തത പരീക്ഷിക്കുന്ന ജയസൂര്യയും ഫാഷന്‍ രുചികളിലൂടെ സരിതയും ആരാധക ഹൃദയം കവരാറുണ്ട്. ഇന്ന് താരദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. ജയസൂര്യയുടേയും സരിതയുടേയും 16ാം വിവാഹ വാര്‍ഷികമാണിന്ന്. പ്രിയതമയ്ക്ക് ഹൃദയസ്പര്‍ശമായ ആശംസ നേര്‍ന്ന് ജയസൂര്യ.

View this post on Instagram

Happy Wedding Anniversary My Love ❤️

A post shared by actor jayasurya (@actor_jayasurya) on

സരിതയെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രിയപ്പെട്ടവള്‍ക്ക് ആശംസ നേര്‍ന്നിരിക്കുന്നത്. ജയസൂര്യയ്ക്കും സരിത വിവാഹ വാര്‍ഷിക ആശംസ നേര്‍ന്നിട്ടുണ്ട്. കൂടാതെ ജയസൂര്യയ്‌ക്കൊപ്പമുളള യാത്രകളുടെ ചിത്രങ്ങളും സരിത സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ട ജയസൂര്യയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്.

2004 ആണ് ജയസൂര്യയും സരിതയും വിവാഹിതരാകുന്നത്. അദ്വൈത്, വേദ എന്നിങ്ങനെ രണ്ടു മക്കളാണിവര്‍ക്കുള്ളത്.

സിനിമയെ പോലെ കുടുംബത്തിനും പ്രധാന്യം കൊടുക്കുന്ന താരം ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയിലും കുടുംബത്തോടെപ്പം നില്‍ക്കാനുള്ള സമയം കണ്ടെത്താറുണ്ട്. യാത്രയെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും.

ഷൂട്ടിങ് ഇടവേളകളില്‍ കുടുംബത്തോടൊപ്പം യാത്ര പോകാറുണ്ട്. യാത്ര വിശേഷവും ചിത്രങ്ങളും പ്രേക്ഷകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്.

Related post