• October 16, 2021

കളിക്കളത്തില്‍ ജയസൂര്യയും മകളും

 കളിക്കളത്തില്‍ ജയസൂര്യയും മകളും

കൊവിഡ് 19 വ്യാപനത്താല്‍ ലോക്ഡൗണിലായതോടെ വീട്ടിലായ നടന്‍ ജയസൂര്യ മകള്‍ വേദയുമൊത്തുള്ള രസകരമായാരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. കുട്ടികളുടെ ഇടയില്‍ പ്രശസ്തമായ ഒരു കളിയാണ് ‘സ്റ്റോണ്‍ പേപ്പര്‍ സിസേഴ്‌സ്’. അച്ഛനും മകളും കൂടെയുള്ള ഈ തകര്‍പ്പന്‍ കളിയുടെ വിഡിയോ ജയസൂര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

❤️❤️❤️

A post shared by actor jayasurya (@actor_jayasurya) on

രണ്ടു പേര്‍ ചേര്‍ന്ന് കൈകള്‍ ഉപയോഗിച്ചുള്ള കളിയാണിത്. അച്ഛനും മകളുമൊരുമിച്ച് സ്റ്റോണ്‍ പേപ്പര്‍ സിസേഴ്‌സ് വളരെ ആസ്വദിച്ച് കളിക്കുകയാണ്. ഇടയ്ക്ക് കളിയില്‍ തോല്‍ക്കുന്ന അച്ഛന്റെ മുഖത്ത് കരി പുരട്ടുകയാണ് വേദ. ‘ഒരു മയത്തില്‍ തേയ്‌ക്കെടീ, നിന്റെ അച്ഛനല്ലേ?’; എന്ന ജയസൂര്യയുടെ കമന്റാണ് രസകരം.

Related post