• May 15, 2021

ജയസൂര്യ അവധിയിലാണ്; പാരീസില്‍ അടിച്ച്‌പൊളിച്ച് താരകുടുംബം

 ജയസൂര്യ അവധിയിലാണ്; പാരീസില്‍ അടിച്ച്‌പൊളിച്ച് താരകുടുംബം

ഷൂട്ടിങ്ങ് തിരക്കുകളില്‍ നിന്നും ഇടവേളയെടുത്ത് ജയസൂര്യ കൂടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ്. മക്കള്‍ക്കും ക്രിസ്മസ്-പുതുവത്സര അവധിയായതിനാല്‍ സിനിമകളില്‍ നിന്നും താത്കാലികമായി ബ്രേക്ക് എടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് നടന്‍.

View this post on Instagram

Colour Of paradise ….. ? @advaith.jayasurya

A post shared by actor jayasurya (@actor_jayasurya) on

യാത്രാപ്രിയരാണ് ജയസൂര്യയും ഭാര്യ സരിതയും. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും ഇടയ്ക്ക് മാറി യാത്ര പോവാന്‍ എപ്പോഴും സമയം കണ്ടെത്താറുമുണ്ട്. അടുത്തിടെ ഇരുവരും ഒന്നിച്ച് ഒരു നേപ്പാള്‍ യാത്രയും നടത്തിയിരുന്നു.

View this post on Instagram

Vacay mode…..

A post shared by actor jayasurya (@actor_jayasurya) on

ഇപ്പോഴിതാ, സകുടുംബം യാത്ര സ്വിറ്റ്‌സര്‍ലന്‍ഡിലേക്കാണ്. ക്രിസ്മസ് സ്വിറ്റ്സര്‍ലാന്റിലെ സൂറിച്ചിലും പുതുവര്‍ഷം ഫ്രാന്‍സിലെ പാരിസിലുമാണ് ആഘോഷിക്കുന്നത്. ചിത്രങ്ങള്‍ ജയസൂര്യ തന്നെ ഫെയ്സ്ബുക്കില്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

ഫാഷന്‍ ഡിസൈനറായ ഭാര്യ സരിതയ്ക്കും മക്കളായ അദ്വൈതിനും വേദയ്ക്കുമൊപ്പമാണ് ജയസൂര്യ യാത്ര നടത്തുന്നത്. ഫോട്ടോഗ്രഫിയിലും സിനിമാ സംവിധാനത്തിലും അതീവ തത്പരനായ മകന്‍ അദ്വൈത് എടുത്ത ചില നല്ല ചിത്രങ്ങളും ജയസൂര്യ പങ്കുവെക്കുന്നു.

Related post