• October 17, 2021

വീണ്ടും സമ്പന്നനായി ജെഫ് ബെസോസ്

 വീണ്ടും സമ്പന്നനായി ജെഫ് ബെസോസ്

വീണ്ടും ലോകത്തെ ഏറ്റവും സമ്പന്നനായി ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ്. 113 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഇത് മൂന്നാംതവണയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 98 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബില്‍ ഗേറ്റ്സ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഫോബ്സ് പുറത്തുവിട്ട 34-ാമത് വാര്‍ഷിക ലോക സമ്പന്ന പട്ടികയിലാണ് ലോക കോടീശ്വരന്മാരുടെ സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ളത്.

എല്‍വിഎംഎച്ചിന്റെ സിഇഒയും ചെയര്‍മാനുമായ ബെര്‍നാര്‍ഡ് ആര്‍നോള്‍ട് ആണ് പട്ടികയില്‍ മുന്നാം സ്ഥാനത്ത്. 76 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി അദ്ദേഹം മൂന്നാംസ്ഥാനത്തേയ്ക്ക് പുതിയതായി എത്തിയാതാണ്. പ്രമുഖ ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റാണ് നാലാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ സമ്പത്ത് 67.5 ബില്യണ്‍ ഡോളറാണ്. ബെസോസിന്റെ മുന്‍ഭാര്യയായ മെക്കന്‍സി ബെസോസ് 22-ാംസ്ഥാനത്തെത്തിയെന്നതാണ് ശ്രദ്ധേയം. 36 ബില്യണ്‍ ഡോളറാണ് ഫോബ്സിന്റെ കണക്കുപ്രകാരം മെക്കന്‍സിയുടെ ആസ്തി.

Related post