• July 31, 2021

ഗുജറാത്ത് നിയമസഭയില്‍ ജിഗ്‌നേഷ് മേവാനിക്ക് വിലക്ക്

 ഗുജറാത്ത് നിയമസഭയില്‍ ജിഗ്‌നേഷ് മേവാനിക്ക് വിലക്ക്

ദലിത് നേതാവും സ്വതന്ത്ര എംഎല്‍എയുമായ ജിഗ്നേഷ് മേവാനിക്ക് വിലക്ക് ഏര്‍പ്പെടുത്തി ഗുജറാത്ത് അസംബ്‌ളി. സഭയില്‍ മര്യാദ വിട്ട് പെരുമാറുകയും സ്പീക്കറോട് അനാദരവ് കാണിച്ചെന്നും പറഞ്ഞാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സഭയില്‍ നിന്ന് മൂന്ന് ദിവസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഭരണഘടനാ ദിനം ആചരിക്കാനുള്ള പ്രമേയം മുഖ്യമന്ത്രി വിജയ് രൂപാനി സഭയില്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി എംഎല്‍എ രംഗത്തു വന്നതാണ് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയെ ചൊടിപ്പിച്ചത്.
ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവരാണ് ഭരണഘടനാ ദിനം ആചരിക്കേണ്ടത്. ആയിരങ്ങള്‍ താഴെയ്ക്കിടയില്‍ ജീവിക്കുന്ന സംസ്ഥാനത്ത് അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ വെറും പ്രഹസനമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും മേവാനി പറഞ്ഞു. സഭയില്‍ തന്നെ വിലക്കിയാലും ഞാന്‍ തെരുവിലിറങ്ങി സംസാരിക്കുക തന്നെ ചെയ്യുമെന്നും ആരോടും മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മോവാനി പറഞ്ഞു.

Related post