• June 19, 2021

ജമ്മു കശ്മീരിൽ ഏറ്റുമുട്ടല്‍

 ജമ്മു കശ്മീരിൽ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. പുൽവാമയിലെ ട്രാൽ മേഖലയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പ്രദേശവാസികളിൽ ഒരാൾ കൊല്ലപ്പെട്ടു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പട്രോളിംഗിനിറങ്ങിയ സിആർപിഎഫ് ജവാന്മാർക്ക് നേരെയാണ് വെടിവയ്പുണ്ടായത്. ആകമണത്തിൽ പ്രദേശവാസികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സിആർപിഎഫ് ജവാന്മാരെ വിന്യസിച്ചു. പ്രദേശത്ത് പരിശോധന ഊർജിതമാക്കി.

ഇന്നലെ രാത്രിയിൽ അവന്തിപ്പുരയിലും സിആർപിഎഫ് ജവാന്മാരും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അവിടെ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം.

Related post