• October 26, 2021

രാഷ്ട്രപതി ഭവനിലേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്ന് ലോങ് മാര്‍ച്ച് നടത്തും

 രാഷ്ട്രപതി ഭവനിലേക്ക്  ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്ന് ലോങ് മാര്‍ച്ച് നടത്തും

ഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് ലോങ് മാര്‍ച്ച് നടത്തും. ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുക, വി സിയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്.

ഫീസ് വര്‍ധനയെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. ഈ മാസം പന്ത്രണ്ടിന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷ ബഹിഷ്‌ക്കരിക്കുമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിസമരത്തിന് പിന്തുണയുമായി ജെഎന്‍യു അധ്യാപക സംഘടനയും രംഗത്തുണ്ട്.

Related post