• October 17, 2021

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് മുന്നേറ്റം

 അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്  മുന്നേറ്റം

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍  ജോ ബൈഡന് മുന്നേറ്റം. ഫ്‌ളോറിഡ, ഇല്ലിനോയിസ്, അരിസോണ പ്രൈമറികളില്‍ ജോ ബൈഡൻ വിജയിച്ചു. മൂന്നിടത്തും എതിരാളി ബേണി സാന്‍ഡേഴ്‌സിനെ വലിയ ഭൂരിപക്ഷത്തിലാണ് ബൈഡന്‍ തോല്പിച്ചത്.  . ഇതോടെ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിൽ  ഡോണള്‍ഡ് ട്രംപിന്റെ എതിരാളി ബൈഡനാകുമെന്ന് ഉറപ്പായി.

തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ ട്യൂസ്‌ഡേയിലും തേരോട്ടം തുടര്‍ന്ന ജോ ബൈഡന്‍ ഫ്‌ളോറിഡയില്‍ 62 ശതമാനം വോട്ടാണ് നേടിയത്. ഇവിടെ ബേണി സാന്‍ഡേഴ്‌സിന് വെറും 23 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ഇല്ലിനോയ്‌സില്‍ ബൈഡന്‍ 59 ശതമാനം വോട്ട് നേടിയപ്പോള്‍ സാന്‍ഡേഴ്‌സിന് ലഭിച്ചത് 36 ശതമാനം വോട്ടാണ്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തിന്റെ തുടക്കത്തില്‍ ബേണി സാന്‍ഡേഴ്‌സാണ് മുന്നേറിയിരുന്നതെങ്കിലും പിന്നീട് അലബാമ, അര്‍കന്‍സ, മാസച്യുസിറ്റ്‌സ്, മിനസോട്ട, നോര്‍ത്ത് കാരലൈന, ഓക്ലഹോമ, ടെനിസി, ടെക്‌സസ്, വെര്‍ജീനിയ, മിഷിഗണ്‍, മിസിസ്സിപ്പി, മിസൗറി എന്നിവിടങ്ങളില്‍ ജയിച്ച് ജോ ബൈഡന്‍ വന്‍മുന്നേറ്റം നടത്തുകയായിരുന്നു.

Related post