• October 23, 2021

സാലറി ചലഞ്ച്; മറ്റ് സംസ്ഥാനങ്ങളെപേലെ ശമ്പളം വെട്ടിക്കുറച്ചാല്‍ കോടതിയില്‍ പോകാനാകില്ല,വേണ്ടത് സഹകരണം: ധനമന്ത്രി

 സാലറി ചലഞ്ച്; മറ്റ് സംസ്ഥാനങ്ങളെപേലെ ശമ്പളം വെട്ടിക്കുറച്ചാല്‍ കോടതിയില്‍ പോകാനാകില്ല,വേണ്ടത് സഹകരണം: ധനമന്ത്രി

രാഷ്ട്രീയമത്സരത്തിന് തുനിയാതെ എല്ലാവരുംസഹകരിച്ചാല്‍ ശമ്പളം വെട്ടിക്കുറയ്ക്കാതെ കേരളത്തിന് രാജ്യത്തിനുമുന്നില്‍ പുതുമാതൃക അവതരിപ്പിക്കാനാവുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. സാലറി ചലഞ്ച് വിജയിച്ചില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ ചെയ്തപോലെ അടുത്ത മാസങ്ങളില്‍ ശമ്പളം താത്കാലികമായി വെട്ടിക്കുറയ്‌ക്കേണ്ടിവരും. സാലറി ചലഞ്ചിനോടുള്ള ജീവനക്കാരുടെ പ്രതികരണം നോക്കി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കില്ല. എന്നാല്‍ ഒഴിവാക്കപ്പെട്ടവരൊഴികെ എല്ലാവരും സ്വമേധയാ ഒരുമാസത്തെ ശമ്പളംതന്നെ നല്‍കാന്‍ തയ്യാറാകണം. കഴിവിനനുസരിച്ചുള്ള സംഭാവന എന്നത് ഗുണംചെയ്യില്ലെന്നാണ് അനുഭവം. ഏറ്റവും കൂടുതല്‍ കഴിവുള്ളവരാണ് 2018-ലെ സാലറി ചലഞ്ചില്‍ ഏറ്റവുംകുറച്ച് സംഭാവനചെയ്തത്. മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മാര്‍ച്ച് മാസത്തെ ശമ്പളം പൂര്‍ണമായി നല്‍കുന്നില്ല. തെലങ്കാന പകുതി ശമ്പളം കട്ടുചെയ്തു. ആന്ധ്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ പകുതിശമ്പളം വിതരണംചെയ്യാതെ മാറ്റിവെച്ചു. ഇതേ മാതൃകയില്‍ ശമ്പളം കുറച്ചാല്‍ ആര്‍ക്കും കോടതിയില്‍പ്പോകാനുമാവില്ല. പത്തോ പന്ത്രണ്ടോ ഗഡുക്കളായി ശമ്പളം സംഭാവനചെയ്യാം. ശമ്പളക്കുടിശ്ശികയില്‍ നിന്നുള്ള പണം, പി.എഫ്. വായ്പയില്‍നിന്നുള്ളത് തുടങ്ങിയവയും അനുവദിക്കും. ഇക്കാര്യങ്ങളെല്ലാം സംഘടനകളുമായി ചര്‍ച്ചചെയ്യും- അദ്ദേഹം പറഞ്ഞു.

Related post