• June 20, 2021

ജോസ് കെ മാണി വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നു

 ജോസ് കെ മാണി വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നു

ജോസ് കെ മാണി വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇടപെടുന്നു. ജോസ് കെ മാണിയും യുഡിഎഫും തമ്മിലുള്ള തർക്കം എങ്ങുമെത്താതെ നിൽക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വിഷയത്തിൽ ഇടപെടുന്നത്. കോൺഗ്രസ് നേതാക്കളുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ നിർദേശം നൽകി.

രണ്ട് എംപിമാരുള്ള കേരള കോൺഗ്രസ് പാർട്ടി മുന്നണി വിടുന്നത് യുപിഎയ്ക്ക് ദോഷം ചെയ്യുമെന്ന് രാഹുൽ ഗാന്ധി വിലയിരുത്തി. ജോസ് കെ മാണിയുമായുള്ള ചർച്ചയ്ക്ക് കേരളത്തിലെ നേതാക്കൾ മുൻകൈയെടുക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Related post