• May 15, 2021

പ്രധാനമന്ത്രിയുടെ പൗരത്വം അറിഞ്ഞിട്ട് മതി ബാക്കി കാര്യം

 പ്രധാനമന്ത്രിയുടെ പൗരത്വം അറിഞ്ഞിട്ട് മതി ബാക്കി കാര്യം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൗരത്വരേഖ ചോദിച്ച്‌ വിവരാവകാശ അപേക്ഷ നൽകി ചാലക്കുടി സ്വദേശി . രാജ്യത്താകമാനം നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്നതിനിടെ നിയമം നടപ്പിലാക്കിയതിന് പിന്നാലെയാണ് മലയാളിയുടെ ഈ ധീരമായ നീക്കം.

ചാലക്കുടി വിആര്‍പുരം സ്വദേശി കല്ലുവീട്ടില്‍ ജോഷിയാണ് പൗരത്വ രേഖ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോഡി ഇന്ത്യന്‍ പൗരന്‍ ആണ് എന്ന് തെളിയിക്കാന്‍ ഉതകുന്ന ആധികാരിക രേഖകള്‍ വിവരാവകാശ നിയമപ്രകാരം അനുവദിച്ച്‌ നല്‍കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ.

Related post