• June 15, 2021

ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കോവിഡ്

 ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കോവിഡ്


ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇരുവരെയും തിങ്കളാഴ്ച ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുവര്‍ക്കും പനിയും തൊണ്ട വേദനയും ഉള്ളതായി വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ജ്യോതിരാദിത്യ സിന്ധ്യക്ക് കോവിഡ് ബാധിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് ജ്യോതിരാദിത്യ സിന്ധ്യ. മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുന്‍മുഖ്യമന്ത്രിയുമായ അശോക് ചവാന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പനി, തൊണ്ട വേദന എന്നിവയെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഐസലേഷനിലാണ്. അദ്ദേഹം ചൊവ്വാഴ്ച കോവിഡ് പരിശോധനയ്ക്കു വിധേയനായി.

Related post