• October 16, 2021

പ്രധാനമന്ത്രിയുടെ ആഹ്വാനം ജനാധിപത്യ മതേതര കക്ഷികള്‍ ബഹിഷ്‌ക്കരിക്കണം ; കെ.സുധാകരന്‍

 പ്രധാനമന്ത്രിയുടെ  ആഹ്വാനം ജനാധിപത്യ മതേതര കക്ഷികള്‍ ബഹിഷ്‌ക്കരിക്കണം ; കെ.സുധാകരന്‍

ഐക്യ ദീപം തെളിയിക്കണം എന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന ജനാധിപത്യ മതേതര കക്ഷികള്‍ ബഹിഷ്‌ക്കരിക്കണമെന്ന് കെ സുധാകരന്‍ എം.പി.

വൈദ്യുതി ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി വിതരണത്തില്‍ അസ്ഥിരത സൃഷ്ടിക്കുമെന്നതുള്‍പ്പെടെയുള്ള ആശങ്കകള്‍ നിലനില്‍ക്കെ വൈദ്യുതി അണച്ച് വിളക്ക് തെളിക്കാന്‍ ഉള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ശരിയായ നടപടിയല്ല.

കോവിഡ് 19 ന്റെ ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തി കൊണ്ട് നേരിടാന്‍ വീട്ടിലെ ലൈറ്റണച്ച് മെഴുകുതിരിയോ, ചെരാതോ, ടോര്‍ച്ചോ, മൊബൈല്‍ ഫ്‌ളാഷോ തെളിയിക്കണമെന്ന ആഹ്വാനം ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട മാത്രമാണ്.

ബി.ജെ.പി ഔദ്യോഗികമായി രൂപീകരിച്ചതിന്റെ തീരുമാനമെടുത്തത് 1980 ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒന്‍പത് മണിക്കാണെന്നിരിക്കെ വിളക്ക് തെളിച്ചുള്ള ആഘോഷത്തിന് പിറകില്‍ ബി.ജെ.പിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷത്തെ കോവിഡുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Related post