• October 26, 2021

ഇത്രയും തരംതാണ പ്രതിപക്ഷ നേതാവാണോ കേരളത്തിനുള്ളത് ; വിമർശനവുമായി കെ.സുരേന്ദ്രൻ

 ഇത്രയും തരംതാണ പ്രതിപക്ഷ നേതാവാണോ കേരളത്തിനുള്ളത്  ; വിമർശനവുമായി  കെ.സുരേന്ദ്രൻ

നയപ്രഖ്യാപനം നടത്തുന്നതിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇതോടെ രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായെന്ന് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഞ്ചുമിനിറ്റോളം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞിരുന്നു.

കെ സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

.


മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് നിയമസഭയിലേക്ക് ആനയിച്ച ഗവര്‍ണറെ കവാടത്തിന് സമീപത്തുവെച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞത്. പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനായി എത്തിയ വാച്ച്‌ ആന്‍ഡ് വാര്‍ഡും പ്രതിഷേധക്കാരും തമ്മില്‍ ഉന്തു തള്ളുമുണ്ടായി. അന്‍വര്‍ സാദത്ത് എംഎല്‍എ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷംസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Related post