• October 23, 2021

75 വയസ്സുകാരനായ ഒരു പോരാളി, വിജയശ്രീലാളിതനായ ചരിത്രം എക്കാലവും ഓർമ്മിക്കപ്പെടും ; കെടി. ജലീൽ

 75 വയസ്സുകാരനായ ഒരു പോരാളി,  വിജയശ്രീലാളിതനായ ചരിത്രം എക്കാലവും ഓർമ്മിക്കപ്പെടും ; കെടി. ജലീൽ

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വസപ്രമേയം അതിജീവിച്ച് മുന്നേറിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് മന്ത്രി കെ.ടി ജലീൽ രം​ഗത്ത്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

75 വയസ്സുകാരനായ ഒരു പോരാളി, ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഒട്ടും തളർച്ചയേശാതെ, നുണ പുരട്ടി ഉതിർത്ത ശരങ്ങളെ ആത്മവിശ്വാസത്തോട നേരിട്ട്, വിജയശ്രീലാളിതനായ ചരിത്രം എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് കെടി. ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

യുഡിഎഫ് ഉയർത്തിയ അർത്ഥശൂന്യമായ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞും മുഖ്യമന്ത്രി നടത്തിയ മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം ജനാധിപത്യ ചരിത്രത്തിൽ തന്നെ വേറിട്ട ഒരനുഭവമായിരുന്നു. ഇന്നോളം ഒരു ഭരണാധികാരിയുടെയും ഇത്രയും നീണ്ട പ്രസംഗം ഇടതടവില്ലാതെ ഒരു ഭാഷയിലെ മുഴുവൻ വാർത്താചാനലുകളും തൽസമയം സംപ്രേക്ഷണം ചെയ്തിട്ടുണ്ടാവില്ല.

മറ്റുള്ളവരിൽ നിന്ന് ഒരു കമ്യുണിസ്റ്റ്കാരൻ എങ്ങിനെയാണ് വ്യത്യസ്തനാവുക എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും രൂപഭാവങ്ങൾകൊണ്ടും തെളിയിച്ച ദിവസവും കൂടിയായിരുന്നു ഓ​ഗസ്റ്റ് 24 എന്നും മന്ത്രി പറയുന്നു.

Related post