• December 3, 2021

കെ4 മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

 കെ4 മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈല്‍ കെ-4 ബാലിസ്റ്റിക് വിജയകരമായി പരീക്ഷിച്ചു. 3500 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള മിസൈല്‍ ആന്ധ്രാ തീരത്ത് നിന്നാണ് വിക്ഷേപിച്ചത്. പരീക്ഷണത്തിനായി വെള്ളത്തിനടിയില്‍ പ്രത്യേക പ്ലാറ്റ്ഫോം സജ്ജീകരിച്ചിരുന്നു. നാവിക സേനയുടെ അരിഹന്ത് മുങ്ങിക്കപ്പലില്‍ വെച്ചായിരുന്നു വിക്ഷേപണം. ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള നാവിക സേനയുടെ മുങ്ങിക്കപ്പലാണ് ഐഎന്‍എസ് അരിഹന്ത്.

വിക്ഷേപണത്തിന്റെ തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ജനുവരി 19 മുതല്‍ 21 വരെ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലുള്ള 3400 കിലോമീറ്റര്‍ വ്യോമ മേഖലയിലൂടെ പറക്കല്‍ ഒഴിവാക്കണമെന്ന് എയര്‍മാന്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലും സമാനമായ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അന്ന് പരീക്ഷണങ്ങളൊന്നും നടന്നില്ല. കെ -4 പരീക്ഷണ വിക്ഷേപണം 2019 ഒക്ടോബറിലും ആസൂത്രണം ചെയ്തു. എന്നാല്‍ അന്നും മാറ്റി വെച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related post