• May 15, 2021

ഇഷ്ട നടനാരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം: കല്ല്യാണി പ്രിയദര്‍ശന്‍

 ഇഷ്ട നടനാരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം: കല്ല്യാണി പ്രിയദര്‍ശന്‍

സംവിധായകന്‍ പ്രിയദര്‍ശന്‌റെയും നടി ലിസിയുടെയും മകളാണ് കല്ല്യാണി. അച്ഛന്‌റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് കല്ല്യാണിയും സിനിമയിലേക്കെത്തി. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ സജീവമാകുകയാണ് കല്ല്യാണി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അതിഥി താരമായി താരപുത്രി എത്തുന്നു.

മരക്കാരില്‍ തനിക്ക് റോള്‍ തരണമെന്ന് അച്ഛനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് കല്യാണി പറയുന്നു. ആദ്യത്തെ അഞ്ച് സിനിമ അച്ഛനോടൊപ്പം ഒരുമിച്ച് ചെയ്യില്ലെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ മരക്കാറില്‍ താന്‍ അതിഥി വേഷത്തിലാണ് എത്തുന്നതെന്നും കല്യാണി വ്യക്തമാക്കി.മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലായാണ് ‘മരക്കാര്‍’ ഒരുങ്ങുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവും വേഷമിടുന്നുണ്ട്. കളിക്കൂട്ടുകാരായ പ്രണവും കല്ല്യാണിയും ഒന്നിച്ചഭിനയിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പുറമേ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


2017ല്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലെത്തുന്നത്. പിന്നീട് ചിത്രലഹരി, രണനഗരം എന്നീ ചിത്രങ്ങളില്‍ വേഷമിട്ട കല്യാണിയുടെ ആദ്യ തമിഴ് ചിത്രം ഹീറോയും പുരോഗമിക്കുകയാണ്.

ഇപ്പോള്‍ തന്‌റെ ഇഷ്ട നടന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കല്ല്യാണി. ഇഷ്ട നടന്‍ ആരാണെന്ന ചോദ്യത്തില്‍ ഉടനെയായിരുന്നു മറുപടി വന്നത്. ഏത് ഭാഷയിലായാലും ഇഷ്ട നടനാരെന്ന് ചോദിച്ചാല്‍ കല്ല്യാണിക്ക് ഒറ്റ ഉത്തരമേയുള്ളൂ.മോഹന്‍ലാല്‍ എന്ന്. അച്ഛന്‌റെ പ്രിയ സുഹൃത്തായത്‌കൊണ്ടല്ല ഈ ഇഷ്ടമെന്നും താരം പറഞ്ഞു.

Related post