• October 16, 2021

വീട് കൊറോണ ചികിത്സാകേന്ദ്രമാക്കാനായി നല്‍കാം: കമല്‍ഹാസന്‍

 വീട് കൊറോണ ചികിത്സാകേന്ദ്രമാക്കാനായി നല്‍കാം:  കമല്‍ഹാസന്‍

ഇന്ത്യയില്‍ കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ താല്‍ക്കാലിക ചികിത്സാകേന്ദ്രമാക്കുന്നതിന് വേണ്ടി വീട് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് നടന്‍ കമല്‍ ഹാസന്‍. സംസ്ഥാന സര്‍ക്കാറിനോട് ഇത് സംബന്ധിച്ച് വളരെ പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും താരം ആവശ്യപ്പെട്ടു. രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദിവസവേതനക്കാര്‍ക്ക് ജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കണമെന്നും കമല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. കൊറോണ ബാധിച്ച് മധുരൈയില്‍ 54 കാരന്‍ മരിച്ചതിനെത്തുടര്‍ന്ന് തുടര്‍ന്ന് തമിഴ്‌നാടും കടുത്ത ജാഗ്രതയിലാണ്.

കമല്‍ഹാസനും മകള്‍ ശ്രുതി ഹാസനും ശ്രുതിയുടെ അമ്മയും കമലിന്റെ മുന്‍ ഭാര്യയുമായ സരികയും വ്യത്യസ്ത വീടുകളില്‍ ഐസൊലേഷനിലാണ്.

Related post