• July 28, 2021

മരട് ഫ്ലാറ്റ് വിഷയവും വെള്ളിത്തിരയിലേക്ക്

 മരട് ഫ്ലാറ്റ് വിഷയവും വെള്ളിത്തിരയിലേക്ക്

സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മരട് ഫ്ലാറ്റ് വിഷയവും സിനിമയാകുന്നു. ‘മരട് 357′ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പട്ടാഭിരാമന്‍’ എന്ന സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരട് 357’ . അനൂപ് മേനോനും ധര്‍മ്മജൻ ബോള്‍ഗാട്ടിയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് നായികമാര്‍.

അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ദിനേശ് പള്ളത്താണ് നിര്‍വ്വഹിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം.

എന്താണ് മരട് ഫ്ലാറ്റില്‍ സംഭവിച്ചത് എന്നതിന്‍റെ നേര്‍ക്കാഴ്ചയാവും മരട്357 എന്ന സിനിമ എന്നാണ് അണിയറപ്രവ‍ർ‍ത്തകർ‍ അവകാശപ്പെടുന്നത്. സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍ തുടങ്ങി വന്‍ താരനിരകളാണ് ചിത്രത്തിന്‍റെ ഭാഗമാകുന്നത്. ജനുവരി 30ന് സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ തുടങ്ങും.

Related post