• July 27, 2021

കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ന് ഒന്നാം പിറന്നാള്‍

 കണ്ണൂര്‍ വിമാനത്താവളത്തിന്  ഇന്ന് ഒന്നാം പിറന്നാള്‍


കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. വാര്‍ഷികാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിപുലമായ പരിപാടികളാണ് ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് കിയാല്‍ സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം വേണോ എന്ന് ചോദിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ വിജയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടതാണ്. നിര്‍ഭാഗ്യവശാല്‍ അനുമതി ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ ഒന്‍പത് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരും അന്‍പതോളം സര്‍വീസുകളുമായി രാജ്യത്തെ വ്യോമയാന ചരിത്രത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കണ്ണൂരിന് കഴിഞ്ഞു. എന്നാല്‍ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താനുള്ള കേന്ദ്രാനുമതി ലഭിക്കാത്തതും ഡ്യൂട്ടിഫീ ഷോപ്പുകളടക്കം ആരംഭിക്കാത്തതും കണ്ണൂരിന്റെ പ്രധാന പോരായ്മകളാണ്.

വിപുലമായ പരിപാടികളാണ് ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് കിയാല്‍ സംഘടിപ്പിച്ചിട്ടുള്ളത്. ആര്‍ട്ട് ഗാലറി, ഇന്റര്‍നാഷണല്‍ ലോഞ്ച്, ടൂറിസം ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, സൗജന്യ വൈഫൈ സേവനം എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന് മുന്നില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് നല്‍കിയ പ്രദര്‍ശന വിമാനത്തിന്റെ അനാച്ഛാദനവും ഇന്ന് നടക്കും. ഉദ്ഘാടന ദിവസം അബുദാബിയിലേക്കുള്ള ആദ്യവിമാനത്തില്‍ യാത്രചെയ്തവര്‍ ഇന്ന് വീണ്ടും അതേ വിമാനത്തില്‍ ഒത്തുചേരുന്നുണ്ട്.

Related post