• October 22, 2021

കണ്ണൂര്‍ പാലത്തായി പീഡന കേസ്; പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് നിരാഹാരത്തിന്

 കണ്ണൂര്‍ പാലത്തായി പീഡന കേസ്; പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് നിരാഹാരത്തിന്

കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പത്മരാജന്റെ അറസ്റ്റ് വൈകുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരത്തിനൊരുങ്ങുന്നു. സംഭവത്തില്‍ പെണ്‍കുട്ടി ഒരുമാസം മുമ്പേ പരാതിനല്‍കിയിരുന്നെങ്കിലും പ്രതിയെ പിടികൂടാന്‍ പോലീസ് തയ്യാറാകാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരത്തിനൊരുങ്ങുന്നത്.

വ്യാഴാഴ്ച ആരംഭിക്കുന്ന നിരാഹാര സമരം സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കുമെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ അറിയിച്ചു.വാളയാര്‍ കേസില്‍ സംഭവിച്ചത് ഈ കേസിലും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി നേതാവായ അധ്യാപകനെ രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പും പോലീസും കൂട്ടുനില്‍ക്കുകയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

Related post