• June 20, 2021

കണ്ണൂരില്‍ സമ്പര്‍ക്ക രോഗികള്‍ കൂടുന്നു ; ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ ആലോചന

 കണ്ണൂരില്‍ സമ്പര്‍ക്ക രോഗികള്‍ കൂടുന്നു ; ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ ആലോചന

സമ്പര്‍ക്കം മൂലം കൊവിഡ് ബാധിക്കുന്നതിന്റെ തോത് കണ്ണൂര്‍ ജില്ലയില്‍ കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ഇടങ്ങളില്‍ ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണ സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനെ പറ്റി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് 10 ശതമാനമാണ്. കണ്ണൂര്‍ ജില്ലയിലേത് 20 ശതമാനമാണ്.അതായത് ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയാണ്. ഇപ്പോഴുള്ള 93 ആക്ടീവ് കേസുകളില്‍ 19 എണ്ണം സമ്പര്‍ക്കത്തിലൂടെ വന്നതാണ്. കണ്ണൂരില്‍ കൂടുതല്‍ കര്‍ക്കശ നിലപാടിലേക്ക് പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു

മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് സാധ്യതയുള്ള ഇടങ്ങളാണ്. അതിനനുസരിച്ചുള്ള നടപടികളുണ്ടാകും. രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്താല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related post