• August 2, 2021

മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

 മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

യൂണിവേഴ്‍സിറ്റികളെയും മാധ്യമങ്ങളെയും നിശബ്ദമാക്കി ഹിറ്റ്‍ലറുടെ അജണ്ടയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കപില്‍ സിബല്‍. ഭരണകൂടത്തിനെതിരെ ചിന്തിക്കുന്നവരെ നിശബ്ദമാക്കാനാണ് യൂണിവേഴ്‍സിറ്റികള്‍ കയ്യടക്കാന്‍ ശ്രമിക്കുന്നത്. അത്തരം യൂണിവേഴ്‍സിറ്റികളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ മോദി അനുകൂല മാധ്യമങ്ങള്‍ കാണുന്നില്ലെന്നും കപില്‍ സിബല്‍.

പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിന്റെ സനദ്‍ദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കബില്‍ സിബല്‍. ഭരണ നിര്‍വഹണപരമായ കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് ഒരു പങ്കും വഹിക്കാനില്ല. ഗവര്‍ണര്‍ ഭരണഘടന വായിക്കുകയാണങ്കില്‍ ഇക്കാര്യം മനസിലാകുമെന്നും കബില്‍ സിബല്‍ കൂട്ടിച്ചേർത്തു

Related post