• August 3, 2021

പൃഥ്വിയും ടൊവിനോയും ഒന്നിക്കുന്ന കറാച്ചി 81 ഫസ്റ്റ് ലുക്ക് പുറത്ത്‌

 പൃഥ്വിയും ടൊവിനോയും ഒന്നിക്കുന്ന കറാച്ചി 81 ഫസ്റ്റ് ലുക്ക്   പുറത്ത്‌

പൃഥ്വിയും ടൊവിനോയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം കറാച്ചി 81 ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
ഇന്ത്യയുടെ ഏറ്റവും വലിയ ചാര ദൗത്യത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

നവാഗതനായ കെഎസ് ബാവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റോ ജോസഫ് ചിത്രം നിര്‍മ്മിക്കുന്നു.

രാജ്യത്തിനെതിരെ നടക്കുന്ന ഐഎസ്‌ഐ യുദ്ധത്തിനെതിരെ പോരാടുന്ന കമാന്‍ഡോയുടെ കഥയാണ് ചിത്രം പറയുന്നത്.

സാറ്റലൈറ്റുകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് യുദ്ധം നേരിട്ടവരുടെ പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ട് പോവുന്നത്. രാജ്യം കണ്ട എറ്റവും വലിയ ചാരവൃത്തിയുടെ കഥയാവുമിതെന്നാണ് സൂചന.

സുജിത്ത് വാസുദേവാണ് കറാച്ചി 81ന് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജേക്ക്സ് ബിജോയ് സംഗീതവും മഹേഷ് നാരായണന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട ചില സൂചനകള്‍ കഴിഞ്ഞ ദിവസം പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

Related post