• June 23, 2021

കറാച്ചി സ്റ്റോക്ക് എക്‌സേഞ്ചിന് നേര്‍ക്ക് ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

 കറാച്ചി സ്റ്റോക്ക് എക്‌സേഞ്ചിന് നേര്‍ക്ക് ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

കറാച്ചി സ്റ്റോക്ക് എക്‌സേഞ്ചിന് നേര്‍ക്ക് ഭീകരാക്രമണം. രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു സംഘം ഭീകരവാദികള്‍ സ്റ്റോക്ക് എകസ്‌ചേഞ്ച് കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.

പ്രത്യാക്രമണത്തില്‍ നാല് ഭീകരവാദികളും കൊല്ലപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. അതീവ സുരക്ഷ മേഖലയിലാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

Related post