• October 26, 2021

പുള്ളിപുലിയായി തിളങ്ങി കരീന

 പുള്ളിപുലിയായി തിളങ്ങി കരീന

ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ബോളിവുഡ് താരമാണ് കരീന കപൂര്‍. ഗ്ലാമര്‍ ഐക്കണായ കരീന അണിയുന്ന വസ്ത്രങ്ങളെല്ലാം ആരാധനാപാത്രമാകാറുണ്ട്. പുതിയ ഫാഷന്‍ പരീക്ഷണത്തില്‍ താരത്തിന്റെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. കഴിഞ്ഞ ദിവസം സെയ്ഫിനോടൊപ്പം പ്രത്യേക്ഷപ്പെട്ട കരീനയുടെ വസ്ത്രവും ഫാഷന്‍ലോകത്തിന്റെ കയ്യടി നേടി. പുളളിപ്പുലിയെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ജാക്കറ്റാണ് കരീന ധരിച്ചത്. ”Judy Zhang” കളക്ഷനിലുളള ലിയോപാഡ് പ്രിന്റ് ജാക്കറ്റ് കരീനയെ കൂടുതല്‍ സ്‌റ്റൈലിഷാക്കി.

താരം തന്നെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്‌

View this post on Instagram

❤️❤️❤️❤️❤️❤️

A post shared by Kareena Kapoor Khan (@therealkareenakapoor) on

ലക്ഷ്മിയാണ് സ്‌റ്റൈലിസ്റ്റ്. തലമുടി അഴിച്ചിട്ട് നൂഡ് മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്.

Related post