• October 16, 2021

കേരളത്തിൽ നിന്നുള്ള രോഗികൾക്ക്‌ വിലക്ക്; ഉത്തരവ് കർണ്ണാടക പിൻ‌വലിച്ചു

 കേരളത്തിൽ നിന്നുള്ള രോഗികൾക്ക്‌  വിലക്ക്; ഉത്തരവ് കർണ്ണാടക പിൻ‌വലിച്ചു

മംഗളൂരുവിലെ ആശുപത്രികളില്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന വിവാദ ഉത്തരവ് കര്‍ണ്ണാടക പിന്‍വലിച്ചു. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ആശുപത്രികള്‍ക്ക് രേഖാമൂലം നല്‍കുകയും ചെയ്തു.

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമയത്താണ് കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് കര്‍ണ്ണാടക വിലക്കേര്‍പ്പെടുത്തിയത്.അതിര്‍ത്തികള്‍ തുറന്ന് ഗതാഗതം അനുവദിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടക സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.

ഏപ്രില്‍ രണ്ടിനാണ് കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്കും വാഹനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് കര്‍ണാടക പറഞ്ഞിരുന്നത്.

അതേസമയം, അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

Related post