• July 31, 2021

ഖസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണ് 12 മരണം

 ഖസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണ് 12 മരണം

ഖസാക്കിസ്ഥാനില്‍ 100 പേരുമായി പോയ യാത്രാ വിമാനം തകര്‍ന്നു വീണു. അല്‍മാട്ടി വിമാനത്താവളത്തിനു സമീപം ഇന്ന് രാവിലെ പുലര്‍ച്ചെ പ്രാദേശിക സമയം 7. 22 നാണ് ബെക് എയര്‍ എന്ന വിമാനം തകര്‍ന്നു വീണത്. വിമാനത്താവളത്തില്‍ നിന്നു പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം സമീപത്തുള്ള ഇരുനില കെട്ടിടത്തിലേക്ക് വീഴുകയായിരുന്നു .

95 യാത്രക്കാരും 5 ജോലിക്കാരും ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പന്ത്രണ്ട് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ടുകളില്ല.
വിമാന തകരാര്‍ കണ്ടെത്താന്‍ ഒരു പ്രത്യേക കമ്മീഷനെ നിയമിക്കും. ഖസാക്കിസ്ഥാന്‍ പ്രസിഡന്റ് ക്വാസിം ജോമാര്‍ട്ട് ടോകെയെവ് വിമാനപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി.

Related post