• October 21, 2021

മാതൃകയായി ‘കെയര്‍ ഫോര്‍ കാസര്‍കോട്’ സര്‍ക്കാരിനെ പ്രശംസിച്ച് കേന്ദ്രം

 മാതൃകയായി ‘കെയര്‍ ഫോര്‍ കാസര്‍കോട്’ സര്‍ക്കാരിനെ പ്രശംസിച്ച് കേന്ദ്രം

കാസര്‍കോട്ടെ കോവിഡ് 19 പ്രതിരോധ ദൗത്യമായ കെയര്‍ ഫോര്‍ കാസര്‍കോട് ‘രാജ്യത്തിനു തന്നെ മാതൃകയാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍. കര്‍ശനമായ രോഗനിയന്ത്രണ പ്രവര്‍ത്തനം നല്ല ഫലം നല്‍കും എന്നതിന്റെ തെളിവാണ് കാസര്‍കോട് എന്ന ആമുഖത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിദിന മാധ്യമ സമ്മേളനത്തില്‍ ആയിരുന്നു ഇതേ കുറിച്ചുള്ള പരാമര്‍ശം. ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളാണ് കാസര്‍കോട് മോഡല്‍ വിശദികരിച്ചത്.
ജനസംഖ്യയുടെ 15.38% വിദേശത്ത് ഉള്ള ജില്ലയാണ് ഈ നേട്ടം കൈവരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അടിത്തട്ട് മുതല്‍ മികച്ച ഏകോപനം സാധ്യമാക്കി. അതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്‌പെഷ്യല്‍ ഓഫീസര്‍ ആക്കി നിയമിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ‘ബ്രേക്ക് ദി ചെയിന്‍’ പ്രചരണം വഴി സാമൂഹിക അകലം പരമാവധി നടപ്പാക്കി. 17, 373 പേരെ ക്വറന്റീന്‍ ചെയ്തു. പുതിയ പരിശോധന ലാബ് തുറന്നു. പരിശോധന വേഗത്തിലാക്കി. വെറും 4 ദിവസം കൊണ്ട് മെഡിക്കല്‍ കോളേജ് സജ്ജമാക്കി. 168 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയില്‍ ഒരു മരണം പോലും ഉണ്ടായില്ല. നിലവില്‍ 55 പേര്‍ മാത്രമാണ് ചികിത്സയില്‍ ഉള്ളത്. ഇതെല്ലാം മികച്ച പ്രതിരോധത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെയും ഫലമാണ്.

Related post