• October 17, 2021

കാസര്‍കോട്ടെ കെറോണ രോഗി കണ്ണൂരിലെ മരണവീട്ടിലെത്തിയതായി വിവരം, റൂട്ട് മാപ്പ് തയ്യാറാക്കാന്‍ പണിപ്പെട്ട് ആരോഗ്യവകുപ്പ്

 കാസര്‍കോട്ടെ കെറോണ രോഗി കണ്ണൂരിലെ മരണവീട്ടിലെത്തിയതായി വിവരം, റൂട്ട് മാപ്പ് തയ്യാറാക്കാന്‍ പണിപ്പെട്ട് ആരോഗ്യവകുപ്പ്


കാസര്‍കോട്ടെ കെറോണ രോഗി കണ്ണൂരിലുമെത്തി . തളിപ്പറമ്പിലെ ഒരു മരണവീട്ടില്‍ ഇയാള്‍ എത്തിയതായിട്ടാണ് വിവരം. തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ട ഇരുപത് പേരെ നിരീക്ഷണത്തിലാക്കി. ഇയാളുടെ പ്രൈമറി കോണ്‍ടാക്റ്റ് ലഭിക്കുന്നതിനായി ആരോഗ്യവകുപ്പ് നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് ഇയാള്‍ കണ്ണൂരിലെത്തിയ കാര്യം അറിഞ്ഞത്. തുടര്‍ന്ന് കണ്ണൂര്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രൈമറി കോണ്‍ടാക്റ്റ് എന്ന് കണ്ടെത്തിയ 20 പേരെ നിരീക്ഷണത്തിലാക്കിയത്. ഇനിയും എണ്ണം കൂടിയേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിവരം.

നാട്ടിലെ പൊതുചടങ്ങുകള്‍, വിവാഹങ്ങള്‍, ഫുട്‌ബോള്‍ മത്സരങ്ങള്‍ എന്നിവയില്‍ അടക്കം പങ്കെടുത്ത ഇയാളില്‍ നിന്നാണ് കാസര്‍കോട്ടെ മറ്റ് അഞ്ചുപേര്‍ക്ക് രോഗം പകര്‍ന്നത്. എംഎല്‍എമാര്‍ അടക്കം ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി പേര്‍ നിരീക്ഷണത്തിലുമാണ്. ഇയാളുടെ യാത്രകള്‍ ദുരൂഹമാണെന്ന് കളക്ടര്‍ പറഞ്ഞു.

മംഗലാപുരത്ത് ഇയാളുടെ രക്ത പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകളെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. 3000 ഓളം പേര്‍ ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അതു തെറ്റെന്ന് പിന്നീട് ബോധ്യമായി. അദ്ദേഹം പലകാര്യങ്ങളും പറയുന്നില്ല.

എന്തെല്ലാമോ ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നു. മംഗലാപുരത്ത് രക്തം പരിശോധനയ്ക്ക് നല്‍കുകയും, പിന്നീട് അതിന്റെ റിസള്‍ട്ട് വാങ്ങാന്‍ പോയിട്ടുള്ളതായും ഡെപ്യൂട്ടി കമ്മീഷണറാണ് അറിയിച്ചത്. എന്നാല്‍ ഈ വിവരം ഇതുവരെ അയാള്‍ പറഞ്ഞിട്ടില്ലെന്നും റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ജില്ലാ ഭരണകൂടം ബുദ്ധിമുട്ടുകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Related post