• October 16, 2021

കൊവിഡ് 19: കാസര്‍ഗോഡ് 5 പേര്‍ രോഗമുക്തരായി

 കൊവിഡ് 19: കാസര്‍ഗോഡ് 5 പേര്‍ രോഗമുക്തരായി

കാസര്‍ഗോഡ് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും 5 പേര്‍ രോഗമുക്തരായി. നാല് പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ ഒരാള്‍ വൈറസ് മുക്തി നേടി.

നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് 151 പേരാണ് ചികിത്സയില്‍ കഴിയുന്നത്. പള്ളിക്കര, ഉദുമ, മൊഗ്രാല്‍, മധൂര്‍ സ്വദേശികളിലാണ് ഇന്നലെ വൈറസ് ബാധ കണ്ടെത്തിയത്. ഇവരില്‍ രണ്ട് പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. ഇവരെ കാസര്‍ഗോഡ് മെഡിക്കല്‍ കോളജിലെ കൊവിഡ് 19 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം പിടിപെട്ടത്. ഇതില്‍ 10 വയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ജില്ലയില്‍ പുതുതായി 14 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. രോഗം സംശയിക്കുന്നവരടക്കം 231 പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. ജില്ലയിലാകെ 11087 പേരാണ് നീരീക്ഷണത്തില്‍ ഉള്ളത്. ഇനി തുടര്‍ സാമ്പിളുകള്‍ അടക്കം 624 പരിശോധനാ ഫലങ്ങള്‍ ലഭ്യമാകാനുണ്ട്.

Related post