• June 19, 2021

കൊവിഡ് ബാധിച്ച കൗമാരക്കാരില്‍ കവാസാക്കി രോഗലക്ഷണം; ഇന്ത്യയില്‍ ആദ്യം

 കൊവിഡ് ബാധിച്ച കൗമാരക്കാരില്‍ കവാസാക്കി രോഗലക്ഷണം; ഇന്ത്യയില്‍ ആദ്യം

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരായ കൗമാരക്കാരില്‍ കവാസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടി കണ്ടത് ആശങ്ക ജനിപ്പിക്കുന്നു. ചര്‍മ്മത്തില്‍ തിണര്‍പ്പോടു കൂടിയ കടുത്ത പനിയാണ് കവാസാക്കിയുടെ പ്രധാന ലക്ഷണം. രക്തക്കുഴലിലെ വീക്കത്തിനും ഹൃദയധമനി തകരാറിനും ഈ രോഗം കാരണമാകും.

യു.എസ് ഉള്‍പ്പടെയുള്ള ചില രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച കുട്ടികളില്‍ കവാസാക്കി ലക്ഷണം കണ്ടിരുന്നെങ്കിലും ഇന്ത്യയില്‍ ആദ്യമാണ് ഇത്തരം കേസ് സ്ഥിരീകരിക്കുന്നത്. മൂബൈയില്‍ കൊവിഡ് ബാധിതയായ പതിന്നാല് കാരിയെ രോഗം ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി.

Related post