• May 14, 2021

ആര്‍ച്ചയായി കീര്‍ത്തി സുരേഷ്; മരക്കാറിന്‌റെ പുതിയ പോസ്റ്റര്‍ പുറത്ത്

 ആര്‍ച്ചയായി കീര്‍ത്തി സുരേഷ്; മരക്കാറിന്‌റെ പുതിയ പോസ്റ്റര്‍ പുറത്ത്

മോഹന്‌ലാലിന്‌റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാറിന്റെ ഏറ്റവും പുതിയ പോസ്റ്ററില്‍ കീര്‍ത്തി സുരേഷ്. ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രമായാണ് കീര്‍ത്തി വേഷമിടുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് കീര്‍ത്തി മലയാളത്തില്‍ തിരിച്ചെത്തുന്നത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍നാലിന്‌റെ ബിഗ് ബജറ്റ് ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’.വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ നൂറ് കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ ഒരേസമയം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

കീര്‍ത്തി സുരേഷിനൊപ്പം മഞ്ജു വാര്യരും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ നായികമാരായി എത്തുന്നു
മധു, സിദ്ധിഖ്, പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍

Related post