• July 28, 2021

ആരാധകരെ അമ്പരപ്പിച്ച് സീറോ സൈസില്‍ കീര്‍ത്തി സുരേഷ്

 ആരാധകരെ അമ്പരപ്പിച്ച് സീറോ സൈസില്‍ കീര്‍ത്തി സുരേഷ്

നടി മേനകയുടെയും നിര്‍മാതാവ് സുരേഷിന്റെയും മകള്‍ കീര്‍ത്തി സുരേഷ് ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങുന്ന താരമാണ്. മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും താരപുത്രി ഇപ്പോള്‍ തമിഴിലും തെലുങ്കിലുമാണ് തിളങ്ങുന്നത്.

നടി സാവിത്രിയുടെ ജീവിത കഥ വെള്ളിത്തിരയില്‍ പകര്‍ന്നാടിയ കീര്‍ത്തിക്ക് ഏറെ പ്രശംസ ലഭിക്കുകയുണ്ടായി.

കീര്‍ത്തി സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത്. കീര്‍ത്തിയുടെ പതിവു ലുക്കില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായ മുഖമാണ് ആരാധകരെ കുഴക്കുന്നത്. ഇത് കീര്‍ത്തി തന്നെയാണോ എന്നാണ് ആരാധകരുടെ സംശയം. മെലിഞ്ഞ് മെലിഞ്ഞ് കീര്‍ത്തി ഇല്ലാതായിപ്പോയെന്ന് വേറെ ചിലര്‍. ഒരു ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് കീര്‍ത്തി പങ്കുവച്ചത്. നേരത്തെ തന്റെ പുതിയ സിനിമയ്ക്കു വേണ്ടി താരം മെലിയുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

2020 ല്‍ കൈ നിറയെ ചിത്രങ്ങളാണ് നടിയുടേതായി റിലീസിനൊരുങ്ങുന്നത്. തെലുങ്ക് ചിത്രമായ മിസ് ഇന്ത്യ, മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകള്‍.


രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലും കീര്‍ത്തി അഭിനയിക്കുന്നുണ്ട്.

Related post