• July 28, 2021

കേരളത്തിന്റെ മായം ചേര്‍ക്കാത്ത കോള വിപണിയിലേക്ക്

 കേരളത്തിന്റെ മായം ചേര്‍ക്കാത്ത കോള വിപണിയിലേക്ക്

മായം ചേര്‍ക്കാത്ത കോള അവതരിപ്പിച്ച് പൊതുമേഖല സ്ഥാപനമായ കെല്‍പാം .കേരളത്തിന്റെ കോള എന്ന പേരിലാണ് ഈ പാനീയം വിപണയില്‍ ഇറക്കിയത്. ആറു തരം കോളകളാണ് ഇപ്പോള്‍ വില്പനയ്ക്ക് ഇറക്കിയിരിക്കുന്നത്.
ഓറഞ്ച്, ജീരകം, പനം, ഇഞ്ചി, ചെറുനാരങ്ങ, പേരക്ക എന്നീ ആറു രുചികളിലാണ് കോളകള്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്.

പനം കള്ളില്‍ നിന്നും വേര്‍തിരിക്കുന്ന പഞ്ചസാര ഉപയോഗിച്ചാണ് കോളയുടെ നിര്‍മ്മാണം. 250 മില്ലി ബോട്ടിലിനു 18 രൂപയാണ് വില. കെല്‍പാം ഉത്പന്നങ്ങള്‍ക്ക് ബാര്‍കോഡ്, ട്രേഡ്മാര്‍ക്ക്, ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍, എഫ്എസ്എസ്എഐ എന്നീ അംഗീകാരങ്ങള്‍ ലഭ്യമായിട്ടുണ്ട്.

പനം സര്‍ബത്ത്, പനം കല്‍ക്കണ്ടം, പനം കരുപ്പട്ടി, പനം കിഴങ്ങും തേനും ചേര്‍ന്ന് കുട്ടികള്‍ക്കുള്ള പോഷകാഹാരം എന്നിവ ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമുണ്ട്.മന്ത്രി ഇ പി ജയരാജന്‍, സിനിമാതാരം മഞ്ജുവാര്യര്‍ക്ക് കോള നല്‍കി വിപണനോദ്ഘാടനം നിര്‍വഹിച്ചു.

Related post