• June 15, 2021

സർക്കാരിന് സർവ്വകക്ഷി പിന്തുണ

 സർക്കാരിന് സർവ്വകക്ഷി പിന്തുണ

കോവിഡ് പശ്ചാത്തലത്തിൽ ഇപ്പോൾ സർക്കാർ എടുക്കുന്ന നടപടികൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എംപി മാരും എംൽഎമാരും പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ധാരാളം മലയാളികൾ വരുന്നതോടെ കോവിഡ്
പ്രതിരോധത്തിന്റെ മറ്റൊരുഘട്ടത്തിലേക്ക് സംസ്ഥാനം കടന്നു. ഈ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ എംപിമാരുമായും എംൽഎമാരുമായും വിശദീകരിച്ചു. മഹാമാരി നേരിടുന്നതിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന വികാരം എല്ലാവരും പങ്കുവച്ചു. ജാഗ്രത ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളുമുണ്ടായി. സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ തുടങ്ങിയവരും പങ്കെടുത്തു.മൂന്നുപേർ ഒഴികെയുള്ള മന്ത്രിമാരും പങ്കെടുത്തു. കോവിഡ് തീവ്ര വ്യാപന പ്രദേശങ്ങളിൽ നിന്നും വരുന്നവരോട് പ്രത്യേക സമീപനം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദേശം പരിശോധിക്കും.മടങ്ങിയെത്തുന്നവരുടെ മക്കൾക്ക് കേരളത്തിലെ സ്കൂളുകളിൽ തുടർ പഠനത്തിന് പ്രയസമുണ്ടാകില്ല.അന്തർ ജില്ലാ ബസ് സർവീസ് ആരംഭിക്കുമ്പോൾ ജില്ലാന്തര ജലഗതാഗതവും പരിഗണിക്കും. മലയാളികൾക്ക് ജോലിക്കായി വിദേശത്തേക്ക് മടക്കയാത്രാ സൗകര്യമില്ലാത്ത പ്രശ്‍നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി മുഖ്യമന്ത്രി പറഞ്ഞു

Related post