• October 17, 2021

കോവിഡ് കാലത്തും കര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍

 കോവിഡ് കാലത്തും കര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍

അടച്ചു പൂട്ടലിന്റെ കാലത്തും കര്‍ഷകരെ ചേര്‍ത്തു പിടിച്ച് സര്‍ക്കാര്‍.
വിളകളുടെ വിളവെടുപ്പിനും, മാര്‍ക്കറ്റില്‍ എത്തിക്കുന്നതിനും സൗകര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം പ്രത്യേകം ശ്രദ്ധിക്കണം. സഹകരണ സ്ഥാപനങ്ങളുടേതടക്കം സഹായത്തോടെ സംഭരണത്തിനുള്ള നടപടി സ്വീകരിക്കും.

കുരുമുളക് വിളവെടുത്ത് സൂക്ഷിക്കണം.ഏലത്തിനുള്ള മരുന്നടിക്കല്‍ മുടങ്ങരുത്. കശുമാവ് വിളവെടുപ്പിന് പാകമായിട്ടുണ്ട്. കശുവണ്ടി ശേഖരണവും ,ഓയില്‍ പാം വിളവെടുപ്പും നടത്തണം.വാഴ ഉള്‍പ്പടെയുള്ളവയ്ക്ക് വെള്ളം ലഭ്യമാക്കണം.പച്ചക്കറി സംഭരണ ഹോര്‍ട്ടികോപ് നടത്തുമെന്നും. മുഖ്യമന്ത്രി പറഞ്ഞു .

Related post