• June 23, 2021

മാനദണ്ഡങ്ങള്‍ പാലിച്ച് നിയമസഭാ സമ്മേളനം ഒരു ദിവസത്തേക്ക്

 മാനദണ്ഡങ്ങള്‍ പാലിച്ച്  നിയമസഭാ സമ്മേളനം ഒരു ദിവസത്തേക്ക്

ധനകാര്യ ബില്‍ പാസാക്കുന്നതിന് നിയമസഭാ സമ്മേളനം ജൂലൈ അവസാനം കോവിഡ് സുരക്ഷാ മാനദണ്ഡം പാലിച്ച് ചേരും. ഓണ്‍ലൈനായ് ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. 20ന് ശേഷമായിരിക്കും യോഗം ചേരുക. മാര്‍ച്ച് 13നാണ് ധനകാര്യ ബില്‍ സഭയില്‍ അവതരിപ്പിച്ചത്. നിയമപ്രകാരം ബില്‍ ജൂലൈ 31നകം പാസാക്കണം.രണ്ടു പേരുടെ ഇരിപ്പിടങ്ങളില്‍ ഒരാളെ മാത്രം ഇരുത്തി ഈ മാസം അവസാനം ഒരു ദിവസത്തേക്കു മാത്രം നിയമസഭ ചേരാനാണ് ധാരണ. തീയതി മന്ത്രിസഭാ യോഗം തീരുമാനിക്കും. സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സഭയുടെ പിന്‍ഭാഗത്ത് അധികമായി കസേരകളിടാനാണ് ആലോചന. ഈ കസേരകളില്‍ ഇരിക്കുന്ന സാമാജികര്‍ക്കു സംസാരിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ കോഡ്‌ലെസ് മൈക്ക് ലഭ്യമാക്കുകയോ ആ സമയത്തു മാത്രം സ്വന്തം സീറ്റിനടുത്തു പോയി സംസാരിക്കാനുള്ള ക്രമീകരണമോ ഒരുക്കും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം വൈകാതെയുണ്ടാകും.

Related post