• July 28, 2021

ആരാധകര്‍ക്ക് പുതുവത്സര സമ്മാനവുമായി ബ്ലാസ്റ്റേഴ്‌സ് , ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ ജയം

 ആരാധകര്‍ക്ക് പുതുവത്സര സമ്മാനവുമായി ബ്ലാസ്റ്റേഴ്‌സ് , ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ ജയം


പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് . ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്തു കൊണ്ടാണ് ബ്‌ളാസ്റ്റേഴ്‌സ് ഉയര്‍ത്തെഴുന്നേറ്റത്. കലൂര്‍ അന്താര്ഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മത്സരത്തില്‍ വ്‌ലാട്‌കോ ദ്രൊബറോവ് (39), റാഫേല്‍ മെസ്സി ബൗളി (45), സെയ്ത്യാസെന്‍ സിങ് (59) എന്നിവരും ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. ബ്രസീലിയന്‍ താരം ബോബോയുടെ (14) വകയാണ് ഹൈദരാബാദിന്റെ ആശ്വാസഗോള്‍.

ഇതോടെ ടൂര്‍ണ്ണമെന്റിലെ രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തുകയും ചെയ്തു. ഒരു കളി മാത്രം വിജയിച്ച ഹൈദരാബാദ് പത്താം സ്ഥാനത്താണ്.

കളിയുടെ 59-ാം മിനിറ്റില്‍ സെയ്ത്യാസെന്‍ സിങും 75-ാം മിനിറ്റില്‍ ഇരട്ട ഗോള്‍ തികച്ച ഒഗ്‌ബെച്ചെയും ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ചു. സീസണിലെ ആദ്യ മത്സരം വിജയിച്ച ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ജയം കൂടിയാണിത്.

Related post